
ദിലീപ് അനുകൂലികളും മമ്മൂട്ടി അനുകൂലികളും രണ്ടുപക്ഷത്തായി നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ തീരുമാനമാണ് ഏറെ നിര്‍ണായകം. ഇത് സംഘടനയുടെ പിളര്‍പ്പിലേക്ക് കാര്യങ്ങളെത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ സംഘടനയില്‍ നിന്ന് സ്വയം മാറി നില്‍ക്കാനാണ് ദിലീപിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയാല്‍ മാത്രമേ ദിലീപ് ഇനി താരസംഘടനയുടെ യോഗത്തിനെത്തൂ. ഇതിനൊപ്പം തന്റെ പേരില്‍ പോര് വേണ്ടെന്ന് തനിക്കായി വാദിക്കുന്നവരേയും ദിലീപ് അറിയിച്ചിട്ടുണ്ട്. കോടതി നടപടികളെ പോലും സ്വാധീനിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടു പോകരുതെന്നാണ് ദിലീപിന്റെ ആവശ്യം.
അതിനിടെ ദിലീപിനെ പുറത്താക്കിയ നടപടിയില്‍ മമ്മൂട്ടി പ്രതിസ്ഥാനത്താണ്. അത് ചര്‍ച്ചയാക്കാന്‍ അമ്മയുടെ യോഗത്തില്‍ ഗണേശ് ശ്രമിക്കും. അക്രമത്തിനിരയായ നടിയെ അപമാനിക്കുന്ന തരത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പൃഥ്വി രാജും മഞ്ജു വാര്യരും അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ അമ്മയുമായി സഹകരിക്കണോ എന്ന സംശയം അവര്‍ പുലര്‍ത്തുന്നു. എന്നാല്‍ ദിലീപ് യോഗത്തിനെത്താത്ത സ്ഥിതിക്ക് പൃഥ്വി എത്തുമെന്നാണ് സൂചന. ദിലീപെത്തില്ലെന്നും അമ്മയുമായി സഹകരിക്കണമെന്നും പൃഥ്വിയോട് മുതിര്‍ന്ന നടന്മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം രണ്ടാം വാരം അമ്മയുടെ യോഗം ചേരും. എക്‌സിക്യൂട്ടീവും ജനറല്‍ ബോഡിയും വിളിക്കാനാണ് സാധ്യത.
ദിലീപ് ജയില്‍ മോചിതനായപ്പോള്‍ തന്നെ ഇത്തരത്തിലൊരു നിര്‍ദ്ദേശം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് മുന്നോട്ട് വച്ചു. എന്നാല്‍ മോഹന്‍ലാലിന്റെ സൗകര്യം പരിഗണിച്ച് അടുത്ത മാസം യോഗം വിളിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ദിലീപ് യോഗത്തിനെത്താത്ത സാഹചര്യത്തില്‍ ആ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കില്ല. മോഹന്‍ലാല്‍ മധ്യസ്ഥന്റെ റോള്‍ വഹിക്കും. ഇരു വിബാഗവുമായി ലാല്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഈ ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ചിത്രീകരിക്കുന്നത്. മഞ്ജു വാര്യരും ലാലിനൊപ്പമുണ്ട്. മഞ്ജുനേയും മറ്റും ലാല്‍ അനുനയിപ്പിച്ചെന്നും അമ്മയ്‌ക്കെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പോര് നടത്തില്ലെന്നുമാണ് സൂചന. പൃഥ്വിയുമായും മോഹന്‍ലാല്‍ സംസാരിക്കും. ഇവരെയെല്ലാം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയ ശേഷമാകും അമ്മയുടെ യോഗം. ദിലീപ് അനുകൂലികളെ ദിലീപ് തന്നെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും. ഗണേശ് വിമര്‍ശനം ഉന്നയിച്ചതിനാല്‍ ഇനി സമവായ ചര്‍ച്ചകള്‍ക്കില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഗണേശിന്റെ വിമര്‍ശനങ്ങള്‍ മമ്മൂട്ടിക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അമ്മ പിളരാതെ നോക്കാനുള്ള ദൗത്യം മോഹന്‍ലാല്‍ ഏറ്റെടുത്തത്.
No comments:
Post a Comment