എന്നും മലയാള സിനിമയിലെ രണ്ട് ശ്രദ്ധാ കേന്ദ്രങ്ങളാണ് ദിലീപും മഞ്ജു വാര്യരും. വേര്‍പിരിഞ്ഞെങ്കിലു ഇരുവരെയും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. രണ്ടാം വരവില്‍ ആദ്യം മിന്നിക്കയറിയ മഞ്ജുവിന്റെ പ്രഭ ഇപ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ്. ദിലീപിനാകട്ടെ തൊടുന്ന സിനിമകളെല്ലാം പരാജയം.മലയാളത്തിലെ മാതൃകാ ദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും.
സിനിമയില്‍ മിന്നി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനൊപ്പം ഒളിച്ചോടിയത്. തന്റെ കരിയര്‍ പോലും ഉപേക്ഷിച്ച് ദിലീപിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു. എന്നിട്ട് മഞ്ജുവിന് സംഭവിച്ചതോ…
മലയാളത്തിലെ മുന്‍നിര നായിക വളരെ ചെറിയ പ്രായത്തില്‍ തന്നെ അത്ഭുതകരമായ പ്രകടനമായിരുന്നു മഞ്ജു സിനിമയില്‍ കാഴ്ചവച്ചത്. നടന്‍ തിലകനും സംവിധായകന്‍ കമലുമൊക്കെ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് അത്രയേറെ വാചാലരായിട്ടുണ്ട്. മഞ്ജു അഭിനയിക്കുമ്പോള്‍ കണ്ടു പഠിക്കാന്‍ ഒരുപാടുണ്ട് എന്നാണ് മലയാളത്തിന്റെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞത
കഥാപാത്രമായുള്ള മഞ്ജുവിന്റെ പരകായ പ്രവേശം പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാഗ്യ നായിക മലയാള സിനിമയുടെ ഭാഗ്യ നായികയായ മഞ്ജു ആ വെളിച്ചം ദിലീപിനും പകര്‍ന്നു നല്‍കുകയായിരുന്നു. സഹസംവിധായകനായി വന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ മുന്നേറാന്‍ ശ്രമിയ്ക്കുന്ന ദിലീപിന് ഒരു കൈ കൊടുത്ത് സഹായിച്ചത് മഞ്ജുവാണ്.
മഞ്ജുവിനൊപ്പമുള്ള സല്ലാപം എന്ന സിനിമ ഹിറ്റായപ്പോഴാണ് ദിലീപിന് കരിയര്‍ ബ്രേക്ക് ഉണ്ടായത്. ഇരുവരും ഒന്നിച്ച ഈ പുഴയും കടന്ന് എന്ന ചിത്രവും ഗംഭീര വിജയം നേടി. അപ്പോഴേക്കും അവിടെയൊരു പ്രണയം മൊട്ടിട്ടിരുന്നു.
ഞെട്ടിച്ചുകൊണ്ടൊരു ഒളിച്ചോട്ടം മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോഴും തന്റെ വ്യക്തിത്വം നിലനിര്‍ത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിലങ്ങനെ മിന്നി നില്‍ക്കുമ്പോഴായിരുന്നു ദിലീപിനൊപ്പമുള്ള ഒളിച്ചോട്ടം. അത് സിനിമാ ലോകത്തെ മാത്രമല്ല, കേരളക്കരയെ തന്നെ ഞെട്ടിച്ചു. മഞ്ജുവിനെ കാണാനില്ല എന്ന് പത്രവാര്‍ത്ത വരെ വന്നു. പിന്നെയാണ് അറിഞ്ഞത് ദിലീപിനൊപ്പം ഒളിച്ചോടിയതാണെന്ന്.
ദിലീപിന് വേണ്ടി ജീവിച്ചു പിന്നീട് മഞ്ജുവിന്റെ ജീവിതം ദിലീപിന് വേണ്ടിയായിരുന്നു. കത്തി നിന്നിരുന്ന തന്റെ കരിയറും ജീവിതവുമെല്ലാം മഞ്ജു ദിലീപിന് വേണ്ടി മാത്രം മാറ്റിവച്ചു. ദിലീപ് മലയാള സിനിമയിലെ ജനപ്രിയ നടനായി ഉയരുമ്പോഴും, അതിനുള്ള പൂര്‍ണ പിന്തുണ നല്‍കിയത് മഞ്ജുവിന്റെ ശക്തമായ തുണയായിരുന്നു. മഞ്ജു വീട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വീട്ടിലെ ഒരു കാര്യവും തനിക്ക് നോക്കേണ്ടി വന്നിട്ടില്ല, എപ്പോഴും സിനിമാ ചര്‍ച്ചയില്‍ മാത്രം മുഴുകി ഇരിക്കുകയായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെ പറഞ്ഞിട്ടുള്ളതാണ്..
ശനിദശ തുടങ്ങിയതെപ്പോള്‍ ദിലീപ് – കാവ്യ മാധവന്‍ സിനിമകള്‍ തുടര്‍ച്ചയായി വിജയിക്കാന്‍ തുടങ്ങിയതോടെയാണ് മഞ്ജു വാര്യരുടെ ദാമ്പത്യത്തില്‍ താളപ്പിഴ സംഭവിച്ചത്. ആദ്യമായി ദിലീപിനെ കണ്ടപ്പോള്‍ അങ്കിള്‍ എന്ന് വിളിച്ച കാവ്യ ഇപ്പോള്‍ ജനപ്രിയ നായകന്റെ ഭാര്യയാണ്. അതിന് പിന്നില്‍ മഞ്ജുവിന്റെ കണ്ണീര് മാത്രമാണ് കാണുന്നത്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ തുടങ്ങി പിന്നെയും വരെ ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച, പരാജയപ്പെട്ട ചിത്രങ്ങള്‍ പോലും ജനശ്രദ്ധ നേടിയതോടെ ആ ബന്ധമങ്ങ് ദൃഢപ്പെട്ടു.
മഞ്ജു വാര്യരും ദിലീപും വേര്‍പിരിയാന്‍ കാരണം ഒരു പരിധിവരെ കാവ്യ മാധവന്‍ തന്നെയാണ് എന്ന് കാഴ്ചക്കാര്‍ പറയും. കാവ്യയുമായുള്ള ഗോസിപ്പുകള്‍ വന്നു തുടങ്ങിയപ്പോഴെങ്കിലും ദിലീപിന് അതില്‍ നിന്ന് പിന്മാറാമായിരുന്നു. സുഹാസിനിക്കൊപ്പം രണ്ട് മൂന്ന് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതിനെ തുടര്‍ന്ന് ഗോസിപ്പുകള്‍ വന്നപ്പോഴാണ് മമ്മൂട്ടി സുല്‍ഫത്തിനെ സ്ഥിരമായി ഷൂട്ടിങ് സെറ്റില്‍ കൊണ്ടുപോയത്. അതുപോലൊരു ശ്രമം ദിലീപിനും നടത്താമായിരുന്നു എന്ന് ജനം അഭിപ്രായപ്പെടുന്നു. എന്നാല്‍ ദിലീപ് ആ ഗോസിപ്പുകളെ കൂടുതല്‍ പ്രോത്സാഹിപ്പിയ്ക്കുകയാണ് ഉണ്ടായത്.മൊടുവില്‍ റിലീസ് ചെയ്ത ജോര്‍ജ്ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന് തിയേറ്ററില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ആണെങ്കില്‍ പ്രേക്ഷകരെ വെറുപ്പിച്ചു.. കരിയറില്‍ താഴ്ന്നു താഴ്ന്നു പോകുകയാണ് ദിലീപ്. മഞ്ജു പോയപ്പോള്‍ പോയത് ദിലീപിന്റെ ഭാഗ്യം കൂടെയാണെന്ന് പറയുന്നവര്‍ പറഞ്ഞാല്‍ എതിര് പറയാന്‍ കഴിയുമോ.. ?
Thursday, 18 May 2017
Home
/
Unlabelled
/
അങ്കിള്‍ എന്ന് വിളിച്ച കാവ്യ ഇപ്പോള്‍ ദിലീപിന്റെ ഭാര്യ!..കാവ്യയെ ദിലീപ് പരിചയപ്പെട്ടത് മുതലാണോ മഞ്ജുവിന്‍റെ ശനിദശ ആരംഭിച്ചത്..?
അങ്കിള്‍ എന്ന് വിളിച്ച കാവ്യ ഇപ്പോള്‍ ദിലീപിന്റെ ഭാര്യ!..കാവ്യയെ ദിലീപ് പരിചയപ്പെട്ടത് മുതലാണോ മഞ്ജുവിന്‍റെ ശനിദശ ആരംഭിച്ചത്..?
About same home
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Subscribe to:
Post Comments (Atom)
No comments:
Post a Comment